ചങ്ങനാശേരി: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ചങ്ങനാശേരി സൗത്ത് വെസ്റ്റ് യൂണിറ്റ് 29ാം വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് സലിം കോംപ്ലക്‌സിലുള്ള കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം ടൗൺ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും.