ചങ്ങനാശേരി: ശ്രീനാരായണ വൈദിക ധർമ്മയോഗത്തിന്റെ ചങ്ങനാശേരി യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തി. വൈദികയോഗം സെക്രട്ടറി ബൈജു ശാന്തി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാസന്ദേശം നല്കി. യോഗം ബോർഡ് മെമ്പർ എൻ.നടേശൻ, യോഗം ബോർഡ് മെമ്പർ സജീവ് പൂവത്ത്, പി.ബി രാജീവ്, ജിനിൽകുമാർ ശാന്തി, ആചാര്യൻ ദിലീപ് വാസവൻ തുടങ്ങിയവർ പങ്കെടുത്തു. വൈദിക യോഗം പ്രസിഡന്റ് ഷിബു ശാന്തി സ്വാഗതവും വൈസ് പ്രസിഡന്റ് മധു ദേവാനന്ദ തിരുമേനി നന്ദിയും പറഞ്ഞു.