covid

കോട്ടയം : ജില്ലയിൽ 417 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 4281 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 194 പുരുഷൻമാരും 189 സ്ത്രീകളും 34 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 250 പേർ രോഗമുക്തരായി. 2186 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 86733 പേർ കൊവിഡ് ബാധിതരായി. 83697 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12473 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം : 66, മാഞ്ഞൂർ : 25, കൂരോപ്പട : 23, പാമ്പാടി : 21, അതിരമ്പുഴ : 18, എലിക്കുളം, ചങ്ങനാശേരി : 16, ആർപ്പൂക്കര : 14, ചിറക്കടവ് : 13, മണിമല : 12, പാലാ, മാടപ്പള്ളി, തിരുവാർപ്പ് : 9, പാറത്തോട്, കാണക്കാരി, ഏറ്റുമാനൂർ : 8, പായിപ്പാട് : 7, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത്, എരുമേലി,മുത്തോലി, മണർകാട് : 6, നീണ്ടൂർ, ഉദയനാപുരം, പൂഞ്ഞാർ, മീനടം : 5 എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലെ കണക്ക്.