കട്ടപ്പന: വിദേശമദ്യം ചില്ലറ വിൽപന നടത്തുന്നതിനിടെ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലബ്ബക്കട ഒറ്റപ്ലാക്കൽ ബിജുകുമാറാ(44) ണ് 900 മില്ലി വിദേശമദ്യവുമായി പിടിയിലായത്. ലബ്ബക്കട കേന്ദ്രീകരിച്ച് ഇയാൾ മദ്യവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ബിജുകുമാർ മറ്റൊരാൾക്ക് മദ്യം ഒഴിച്ചുകൊടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. എക്‌സൈ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം. സി.ഇ.ഒമാരായ ജെയിംസ് മാത്യു, ജസ്റ്റിൻ പിജോസഫ്, പി.കെ. ബിജുമോൻ, ഇ.ആർ. രാഹുൽ, സിറിൽ ജോസഫ് എന്നിവരാണ് പരിശോധന നടത്തിയത്.