ഇളങ്ങുളം: കെ.എം.മാണിയുടെ രണ്ടാംചരമവാർഷികാചരണ ഭാഗമായി യൂത്ത്ഫ്രണ്ട്(എം) സംസ്ഥാനകമ്മിറ്റി ഇളങ്ങുളം ആകാശപ്പറവ തിരുഹൃദയഭവനിൽ കാരുണ്യദിനാചരണം നടത്തി. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അദ്ധ്യക്ഷത വഹിച്ചു. തിരുഹൃദയ ഭവൻ ഡയറക്ടർ സിസ്റ്റർ മേരി ജോസഫ്, ജോസഫ് സൈമൺ, സിറിയക് ചാഴികാടൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷെയിൻ കുമരകം, തോമസുകുട്ടി വട്ടയ്ക്കാട്ട്, സന്തോഷ് കമ്പകത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.