കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാട് കടത്തി. ആർപ്പൂക്കര വെട്ടൂർകവല ചിറക്കൽതാഴെ വീട്ടിൽ കെൻസ് സാബുവിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്. ഗാന്ധിനഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കുറവിലങ്ങാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ദേഹോപദ്രവം, വധശ്രമം എന്നിവയ്ക്കടക്കം ഇയാൾക്കെതിരെ കേസുണ്ട്. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുരുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.