ചങ്ങനാശേരി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ചങ്ങനാശേരി നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടുകൂടി ചങ്ങനാശേരി നഗരസഭയിലെ 12, 13, 14, 15 വാർഡുകളിലെ ലെ 45 വയസ്സിന് മുകളിലുള്ളവർക്ക് ഇന്ന് രാവിലെ ഒൻപത് മുതൽ പെരുന്ന ഗവ.എൽ പി സ്‌കൂളിൽ വാക്‌സിനേഷൻ സൗജന്യമായി നൽകും. വാക്‌സിനേഷന് എത്തുന്നവർ ആധാർ കാർഡിന്റെ പകർപ്പും മൊബൈൽ നമ്പരും വാക്‌സിനേഷൻ കേന്ദ്രത്തിൽ നൽകേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.