കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ ദേശീയപാതയും മണിമല റോഡും സംഗമിക്കുന്ന സ്ഥലത്ത് മൈദയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം ഭാഗത്ത് നിന്നെത്തിയ ലോറി മണിമല റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സഹൃദയ വായനശാല കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തേക്കാണ് ലോറി മറിഞ്ഞത്. ചിങ്ങവനം സ്വദേശിയുടേതാണ് ലോറി.