പാലാ: മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻഡ് ആന്റ് പ്രൊസസിംഗ് സൊസൈറ്റിയുടെ കൂടല്ലൂരിലെ ബ്ലോക്ക് റബർ പ്രൊഡക്ഷൻ ഫാക്ടറി 15ന് പ്രവർത്തനം ആരംഭിക്കും. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് കൂടല്ലൂരിലെ ഫാക്ടറിയുടെ വിച്ഛേദിച്ചിരുന്ന വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുകയും, കുടിശികയ്ക്ക് തവണകൾ അനുവദിക്കുകയും, ആദ്യഗഡു അടയ്ക്കുകയും ചെയ്തിരുന്നു. ഫാക്ടറി തുറന്നുപ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും സഹകരണവകുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി നീക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നത്.