പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108 ാം നമ്പർ ശാഖയിലെ വെട്ടിപ്പറമ്പ് ശ്രീകൃഷ്ണ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 9.30ന് സുരേഷ് കുമാർ കുളത്തുങ്കലിന്റെ വസതിയിൽ നടക്കും. കുടുംബയൂണിറ്റ് ചെയർപേഴ്‌സൺ സുനിത സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്യും.ശാഖാ സെക്രട്ടറി വി.എസ്.വിനു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിറ്റ് രക്ഷാധികാരി കെ.എൻ ചെല്ലപ്പൻ സ്വാഗതമാശംസിക്കും. യൂണിറ്റ് കൺവീനർ ഉഷാ ഷാബു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഭരണസമിതി തിരഞ്ഞെടുപ്പിന് ശാഖാ വൈസ് പ്രസിഡന്റ് വി.ഹരിദാസ് നേതൃത്വം നൽകും. ശാഖാ ഭരണ സമിതി അംഗങ്ങളായ പി.എൻ.സരേന്ദ്രൻ, എം.എൻ.ശശി, ദിലീപ് എം.ആർ, എം.എൻ ദിനു, രാജി വിജയൻ, സനൽ മോഹനൻ, ശശിധരൻ.കെ. ഡി, നിയുക്ത യൂണിയൻ കമ്മറ്റി അംഗം കെ.ആർ.വിശ്വംഭരൻ, ശാഖാ പഞ്ചായത്ത് സമിതി അംഗങ്ങളായ ശശിധരൻ.എ.സി, ഷാജി.സി.കെ എന്നിവർ സംസാരിക്കും. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗം നടക്കുക.