ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനും വിഷുക്കൈനീട്ട വിതരണത്തിനുമുള്ള ഒരുക്കങ്ങളായി. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഭക്തർക്ക് ദർശനം അനുവദിക്കുക.
വിഷുനാളിൽ ഉമാമഹേശ്വരന്മാരുടെ കൈനീട്ടം ഏറ്റുവാങ്ങാൻ നിരവധി ഭക്തരാണ് ഇവിടെ എത്താറുള്ളത്. തലേവർഷം ലഭിച്ച കൈ നീട്ട നാണയം ഉമാമഹേശ്വരന്മാർക്ക് മുന്നിൽ സമർപ്പിച്ച ശേഷമാണ് ഭക്തർ പുതുവർഷത്തെ കൈനീട്ടം ഏറ്റുവാങ്ങുന്നത്.
വിഷു നാളിൽ പുലർച്ചെ 5.30ന് കണി ദർശനം.തുടർന്ന് ശ്രീകോവിലിൽ നാണയ പൂജ. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി , മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
തുടർന്ന് പൂജിച്ച നാണയം വിതരണം ചെയ്യും. 7 മുതൽ വിഷു വിശേഷാൽ പൂജകൾ.
8ന് മധുര ഫല മഹാനിവേദ്യ സമർപ്പണവും അവൽ സമർപ്പണവും. തുടർന്ന് വിഷുപ്പായസം വിതരണം. 14ന് രാവിലെ 10.30 വരെ തിരുനട തുറന്നിരിക്കും. വിശേഷാൽ പൂജകൾക്കും, വിഷുപ്പായസത്തിനും ബുക്ക് ചെയ്യാൻ:ഫോൺ: 9745 260 444, 9447 309361.