പുതുപ്പള്ളി: കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്‌സ് വയർമെൻ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് പുതുപ്പള്ളി അദ്ധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷൻ. രാവിലെ പത്തിന് കെസ്‌വ സംസ്ഥാന പ്രസിഡന്റ് മോഹൻ ദാസ് ഉണ്ണിമഠം പതാക ഉയർത്തും. രാവിലെ 10.30ന് നടക്കുന്ന ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. കെസ്‌വ സംസ്ഥാന പ്രസിഡന്റ് മോഹൻ ദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി വി.എം രമേശ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ രാധാകൃഷ്ണൻ നായർ ആമുഖപ്രഭാഷണം നടത്തും. സംസ്ഥാന ജോ.സെക്രട്ടറി റിമ്മിച്ചൻ രാമപുരം സംഘടനാസന്ദേശം നൽകും. 12ന് കെ.എസ്.ഇ.ബി നാട്ടകം സെക്ഷനിലെ ഉദ്യോഗസ്ഥൻ കെ.എസ് സജീവ് വൈദ്യുതി സുരക്ഷാ ബോധവത്കരണ ക്ലാസെടുക്കും. രണ്ടിന് എറണാകുളം വെൽനെസ് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ലാസ് നയിക്കും. മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ജോളി മാത്യു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.