കോട്ടയം: കെ.എസ്.എസ്.പി.യു തിരുവാർപ്പ് യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.കേശവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി വി.സി.തങ്കച്ചൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു നന്ദിയും പറ‌ഞ്ഞു. ഭാരവാഹികളായി കെ.എം.മുഹമ്മദ് (പ്രസിഡന്റ്), ടി.കെ.ചന്ദ്രബാബു, പി.സി.വറുഗീസ് കെ.അബ്ദുൾ സമദ് (വൈസ് പ്രസിഡന്റ്), കുമ്മനം ശശികുമാർ, ബി.രാധ, വിനോദ് കുമാ‌ർ (ജോ.സെക്രട്ടറിമാർ), എ.കെ.വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.