അടിമാലി.അടിമാലി എസ്.എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ 65ാം മത് വിവാഹ പൂർവ്വ കൗൺസിലിംഗ് അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.കെ.ജയൻ, ഡയറക്ടർ ബോർഡ് അംഗം അഡ്വ.നൈജു രവീന്ദ്രനാഥ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്. കിഷോർ . എന്നിവർ പ്രസംഗിച്ചു.സലിം മാസ്റ്റർ,സുരേഷ് കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമാപന ദിവസമായ ഇന്ന് ഡോ. ശരത്, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ നയിക്കും.