kob-chummar

പാലാ : സ്വാതന്ത്ര്യസമര സേനാനിയും​ ചരിത്രകാരനും​ കോൺഗ്രസ് നേതാവുമായിരുന്ന കെ.എം.ചുമ്മാർ (88) അന്തരിച്ചു.1988ൽ പെരിങ്ങുളം സ്‌കൂളിൽ നിന്ന്‌ ഹെഡ്മാസ്റ്ററായി വിരമിച്ചു. 1989 മുതൽ 1996 വരെ കെ.പി.സി.സി മെമ്പറായിയുന്നു. എ.കെ.ആന്റണി, വയലാർ രവി എന്നിവർക്കൊപ്പം കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനാ രംഗത്ത് പ്രവർത്തിച്ചു. കോൺഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് സംസ്ഥാനമൊട്ടാകെ പഠന ക്ലാസുകൾ നടത്തിയിട്ടുണ്ട്.

ഗ്രന്ഥശാല പ്രസ്ഥാനത്തിലും സജീവമായിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാഡമി അംഗമായി. ഇ.എം.എസിന്റെ ഇസം, സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്, ഇ.എം.എസിനും മാർകിസ്റ്റ് പാർട്ടിക്കുമെതിരേ, മാർകിസ്റ്റ് പാർട്ടിയും ആദർശ നിഷ്ഠയും, കേരള കോൺഗ്രസ് എങ്ങോട്ട്, കോൺഗ്രസ് കേരളത്തിൽ, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം തുടങ്ങിയവ പ്രധാന കൃതികളാണ്.

വേഴാങ്ങാനം കാര്യങ്കലിൽ പരേതരായ കെ.സി.ചുമ്മാറിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: എടത്വാ പാപ്പള്ളിൽ മറിയമ്മ. മക്കൾ: തോമസുകുട്ടി, സജിമോൾ, സിബി, സുനിൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭരണങ്ങാനം വേഴങ്ങാനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.