കോട്ടയം: പരിപ്പ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് ഇന്ന് വൈകിട്ട് ആറരയ്ക്ക് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. കൊടിയേറ്റിനു മുന്നോടിയായി ക്ഷേത്രത്തിൽ ക്ഷേത്രശ്രീ പുരസ്‌കാര ജേതാവ് ഒളശ സനൽകുമാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. രാവിലെ ആറിന് ഗണപതിഹോമം, ആറരയ്ക്ക് ഉഷപൂജ, യതൃത്തപൂജ. എട്ടരയ്ക്ക് ശ്രീഭൂതബലിയും രാത്രി ഏഴരയ്ക്ക് മാനസജപലഹരിയും നടക്കും.12ന് വൈകിട്ട് ആറര മുതൽ ഏഴരവരെ സ്‌പെഷ്യൽ നാദസ്വരം.ഏഴിന് കലാപരിപാടികളുടെ ഭാഗമായി ശീതങ്കൻ തുള്ളൽ അരങ്ങേറും. വിഷുദിനമായ ഏപ്രിൽ 14ന് പുലർച്ചെ 5.10ന് ക്ഷേത്രത്തിൽ വിഷുക്കണിദർശനം. ഉച്ചയ്ക്ക് 11.30ന് ഉത്സവബലി, 1.10ന് ഉത്സവബലി ദർശനം. 15ന് രാവിലെ എട്ടരയ്ക്ക് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. രാത്രി എട്ടിന് വിളക്കിനെഴുന്നെള്ളിപ്പ്. 16ന് രാവിലെ എട്ടരയ്ക്ക് ശ്രീബലി, 1.10ന് ഉത്സവബലിദർശനം. രാത്രി ഒൻപതിന് പുറപ്പാട് എഴുന്നെള്ളിപ്പ്. പള്ളിവേട്ട ദിവസമായ 17ന് രാവിലെ എട്ടരയ്ക്ക് ശ്രീബലി, 1.10ന് ഉത്സവബലി ദർശനം, രാത്രി ഒൻപതിന് പള്ളിവേട്ട എഴുന്നെള്ളിപ്പ്. ആറാട്ട് ദിവസമായ 18ന് രാവിലെ എട്ടിന് അഭിഷേകം, ഒൻപതിന് ശ്രീലകപൂജകൾ, 11ന് ചതുശതനിവേദ്യം. 5.30ന് ആറാട്ടുബലി, 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ആറാട്ട് എതിരേൽപ്പ്. രാത്രി 9.45ന് കൊടിയിറക്ക്.