ചങ്ങനാശേരി:അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നും ബയോടെക്‌നോളജിയിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ മലകുന്നം മാറുകാട്ട് വീട്ടിൽ എൻ.ആർ.കെ നായരുടെയും രത്‌നമ്മയുടെയും മകൾ ഡോ.ദിവ്യ നായരെ തപസ്യ ഗ്രാമസേവാസമതിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം കെ.ജി.രാജ്മോഹൻ ഉപഹാരം നൽകി. തപസ്യ ഗ്രാമസേവാസമിതി പ്രവർത്തകരായ സുനിൽ വെള്ളിക്കര, സേതു മണ്ണുക്കന്നേൽ, ശൈലജ സോമൻ, കെ.കെ ഉദയകുമാർ, ഹരി.കെ.നായർ, വിനീഷ് വിജയനാഥ്, ആഷിഷ് വൈഷ്ണവം, മനു.എൻ അമ്പാടി, പി.ആർ ശശികുമാർ, കെ.ജെ കൊച്ചുമോൻ തുടങ്ങിയവർ പങ്കെടുത്തു.