കുമരകം: നേച്ചർ ക്ലബ് വാർഷിക സമ്മേളനം കുമരകം കലാഭവൻ ഹാളിൽ നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജേക്കബ്.സി.കുസുമാലയം അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു മുഖ്യപ്രഭാഷണം നടത്തി. കെ.ആർ സജയൻ, മുകേഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി കെ.ആർ. സജയനെയും, സെക്രട്ടറിയായി പി.എ.അഭിലാഷിനെയും ട്രഷററായി സി.ജെ. ജിജുവിനേയും തിരഞ്ഞെടുത്തു.