ചങ്ങനാശേരി: മാടപ്പള്ളി ശിവഗിരി ശാരദ പ്രതിഷ്ഠ വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ശാദര പരിഷത്തിന്റെ മുന്നോടിയായി ഗുരുധർമ്മ പ്രചരണസഭ ചങ്ങനാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും പഠനക്ലാസും നടന്നു. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ പരിഷത്ത് ഉദ്ഘാടനം ചെയ്തു. ആർ സലീംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ ബീന സുരേഷ് ഗുരുവിന്റെ ക്ഷേത്രസങ്കൽപ്പം എന്ന വിഷയത്തിലും പ്രകാശിനി ഗണേശൻ ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങൾ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. തുടർന്ന് നടന്ന സംഘടന സമ്മേളനം സഭയുടെ പി.ആർ.ഒ ഇ.എം സോമനാഥൻ ഉദ്ഘാടനം ചെയ്തു. സുകുമാരൻ വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ഷിബു മൂലേടം, വി.എം ബാബു, പി.ആർ സുനിൽ, ശ്രീജ സനൽ, തങ്കമ്മ ദേവാസ് എന്നിവർ പങ്കെടുത്തു.