അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെയും അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാഹിത്യ സമ്മേളനം ഇന്ന് 2.30ന് നടക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി അംഗവും പരസ്പരം വായനക്കൂട്ടത്തിന്റെ സബ് എഡിറ്ററുമായിരുന്ന പ്രദീപ് മീനടത്തശ്ശേരിയുടെ സ്മരണയ്ക്കായി കുടയംപടി പബ്ലിക്ക് ലൈബ്രറിയിലും എ.വി.എസ്.സി.ബി ലൈബ്രറിയിലും 'പ്രദീപ് മീനടത്തശ്ശേരി സ്മാരക ബുക്ക് ഷെൽഫ് ' സ്ഥാപിക്കുന്നതിനായി 100 പുസ്തകങ്ങൾ വീതം സമ്മാനിക്കും. ലൈബ്രറി പ്രസിഡന്റ് കെ.കെ.ഭാനു അദ്ധ്യക്ഷനാകും.സജീവ് അയ്മനം (കവി), ജാൻസി തോമസ് (നോവലിസ്റ്റ് ), പ്രകാശൻ തിരുവാർപ്പ് (കവി), കെ.എൻ.സലോചനൻ ( അസോസിയേറ്റ് എഡിറ്റർ, പരസ്പരം ) എന്നിവർ പ്രദീപ് മീനടത്തശ്ശേരിയെ അനുസ്മരിക്കും. തുടർന്നു നടക്കുന്ന കാവ്യാഞ്ജലി കവിയും ജയം മാസികയുടെ പത്രാധിപരുമായ ടി.ജി.ബി.മേനോൻ ഉദ്ഘാടനം ചെയ്യും.പ്രമുഖ കവികൾക്കൊപ്പം വായനക്കൂട്ടം അംഗങ്ങളും കാവ്യാഞ്ജലിയിൽ പങ്കെടുക്കും.പരസ്പരം വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് സ്വാഗതവും ലൈബ്രറി ജോ. സെക്രട്ടറി ഇ.ആർ.അപ്പുക്കുട്ടൻ നായർ നന്ദിയും പറയും.