ചങ്ങനാശേരി: താലൂക്കിലെ കാവാലിക്കരി പാടശേഖരത്തിലെ നെല്ലുസംഭരണവും പി.ആർ.എസ് നൽകുന്നതും സംബന്ധിച്ച തർക്കം പരിഹരിക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തയാറാകാത്തതിൽ പ്രതിഷേധിച്ച് കർഷകർ നാലുകോടി കൃഷി ഓഫീസറെ ഉപരോധിച്ചു. കിഴിവ് നൽകുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ സമ്മർദത്തിന് വഴങ്ങാൻ കൃഷിക്കാർ തയാറാകാത്തതാണ് തർക്കത്തിന് കാരണം. 450 ഏക്കർ പാടശേഖരത്തിലെ 140 കൃഷിക്കാരാണ് സമരത്തിൽ പങ്കാളികളായത്.

നെല്ലു സംഭരിച്ച് 18 ദിവസമായിട്ടും പി.ആർ.എസ് നൽകാത്ത കൃഷിവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും കർഷകർ പറഞ്ഞു.