ഇല്ലിക്കൽ: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബിബിൻ ഓത്താറ്റിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംകേരി അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അനുസ്മരണ സന്ദേശം നൽകി. യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, അജി കൊറ്റമ്പടം,രാഷ്‌മോൻ ഓത്താറ്റിൽ, സാലിച്ചൻ മണിയാംകേരി, മോനിച്ചൻ മാഞ്ഞൂർ വട്ടപ്പള്ളി, നവാസ് അറുപറ, അനൂപ് കൊറ്റമ്പടം, മഹേഷ് കുമ്മനം, റോണി എന്നിവർ പ്രസംഗിച്ചു.