ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം2404 -ാം നമ്പർ പുഴവാത് ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 13-മത് പഞ്ചലോഹ പ്രതിഷ്ഠാ മഹോത്സവം 14 മുതൽ 23 വരെ നടക്കും. 14ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് വിഷുക്കണി ദർശനം, 6ന് ഉഷപൂജ, 8ന് ഗുരുദേവകൃതി പാരായണം, 9ന് ഗുരുപൂജ, വൈകിട്ട് 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന, 7ന് ക്ഷേത്രം തന്ത്രി കെ എസ് ഷിബു തന്ത്രികളുടെയും ക്ഷേത്രം ശാന്തി സുമേഷ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 7.30ന് അത്താഴപൂജ. 15 മുതൽ 22 വരെ പതിവ് ക്ഷേത്ര ചടങ്ങുകളായ രാവിലെ പള്ളിയുണർത്തൽ, 6ന്അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ.
23ന് രാവിലെ പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് മഹാശാന്തിഹവനം, 8ന് ഗുരുദേവകൃതി പാരായണം, 9ന് കലശപൂജ പഞ്ചഗവ്യം, 10ന് കലശാഭിഷേകം, നടയടയ്ക്കൽ. 11.30ന് നടക്കുന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബി ശശാങ്കൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം, യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ സംഘടനാസന്ദേശം നൽകും. യൂണിയൻ കൗൺസിലർ അജയകുമാർ കണ്ണങ്കര, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, മുൻ ശാഖാപ്രസിഡന്റ് നലീസ് കുമാർ, വനിതാസംഘം പ്രസിഡന്റ് സതിമോഹൻ തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എം സി ശ്രീജി സ്വാഗതവും വനിതാസംഘം സെക്രട്ടറി ബിന്ദു അജയകുമാർ നന്ദിയും പറയും. തുടർന്ന്, ഉച്ചയ്ക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന, 6.30ന് കൊടിയിറക്ക്, മംഗളപൂജ.