പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ മൂലൃധിഷ്ഠിത പഠന കേന്ദ്രത്തിന്റെയും യൂണിയൻ വനിതാസംഘത്തിന്റേയും സംയുക്ത ആഭിമുഖൃത്തിൽ ആദൃബാച്ചിൽ പഠനം പൂർത്തിയായവർക്കായി ഉപരിപഠനക്ലാസ് ആരംഭിക്കും. യോഗത്തിൽ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ അദ്ധൃക്ഷത വഹിച്ചു. പഠനകേന്ദ്രം കോ.ഓർഡിനേറ്റർ എം.ബി.പ്രസാദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഉപരിപഠനക്ലാസ് 17ന് രാവിലെ 10ന് ആരംഭിക്കുമെന്ന് എം.ബി പ്രസാദ്കുമാർ അറിയിച്ചു. വനിതാസംഘം കൺവീനർ സോളി ഷാജി തലനാട്, ബിന്ദു സജി മനത്താനം, കുമാരി ഭാസ്‌കരൻ, ബീനാ മോഹൻദാസ്, ലിജി ശ്യാം ,സുജ മണിലാൽ എന്നിവർ സംസാരിച്ചു. ഉപരിപഠന ക്ലാസ് കോ.ഓർഡിനേഷൻ രാജി ജിജിരാജിനാണ്. പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു. അപേക്ഷ ശാഖാ സെക്രട്ടറിയുടെ സാക്ഷിപത്രം സഹിതം യൂണിയൻ ഓഫീസിൽ ഏപ്രിൽ 20നകം എത്തിക്കണം.