പൊൻകുന്നം: പി.പി റോഡിൽ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിനു സമീപം മിനി ലോറിയിടിച്ച് വൈദ്യുതി പോസ്റ്റും വീടിന്റെ മതിലും തകർന്നു. ഇന്നലെ പുലർച്ചെ 5.30 യോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ലോറി സമീപത്തെ വീടിന്റെ മതിൽ തകർത്താണ് നിന്നത്. വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഒരാഴ്ച്ചയ്ക്കിടെ പി.പി റോഡിൽ വാഹനാപകടത്തിൽ നാല് വൈദ്യുതി പേസ്റ്റുകളാണ് തകർന്നത്.