കട്ടപ്പന: അടിമാലികുമളി ദേശീയപാതയിൽ വാഴവര ഏഴാംമൈലിന് സമീപം കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം. കട്ടപ്പന കുന്തളംപാറ കാഞ്ഞിരത്തിങ്കൽ സാബുവും ഭാര്യയും മകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.