cov

കോട്ടയം : ഇന്ന് ജില്ലയിൽ നാല് മെഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കും. പി.ടി.എം.എസ് ഓഡിറ്റോറിയം ഈരാറ്റുപേട്ട, മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രം, കാണക്കാരി കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്‌സ്, മണർകാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. ഇവയല്ലാതെ മറ്റ് വാക്‌സിൻ വിതരണ കേന്ദ്രങ്ങളൊന്നും ഇന്ന് പ്രവർത്തിക്കില്ല. ഓരോ ക്യാമ്പിലും 1000 പേർക്ക് വരെ വാക്‌സിൻ നൽകും. ക്യാമ്പുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ 45 വയസിന് മുകളിലുള്ള ആർക്കും വാക്‌സിൻ സ്വീകരിക്കാം. ആദ്യഡോസ് എടക്കേണ്ടവർക്കും രണ്ടാം ഡോസ് എടുക്കേണ്ടവർക്കും വാക്‌സിൻ ലഭിക്കും.