kobancy

പാലാ: മുട്ടുചിറ ആരാധനാ മഠാംഗവും മുട്ടുചിറ എച്ച്.ജി.എം. ആശുപത്രി സ്റ്റാഫ് നഴ്‌സുമായ സിസ്റ്റർ ആൻസി ചാരക്കുന്നത്ത് (62) നിര്യാതയായി. മുട്ടം ചാരക്കുന്നത്ത് പരേതരായ സി.ജെ. മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിലും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലുമായി 37 വർഷത്തോളം സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു. നാഗാലാന്റ് മിഷൻ ടൊബു, കിഫ്‌റേ എന്നീ മിഷൻ സ്റ്റേഷനുകളിലും നഴ്‌സായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഗ്രേസി അബ്രാഹം (മുട്ടം), പരേതനായ ജോസഫ് മാത്യു (ഔസേപ്പച്ചൻ), ഫാ. സണ്ണി ചാരക്കുന്നത്ത് (പഞ്ചാബ്), ജെസ്സി ജോയി (വല്ലയിൽ), സി.എം. തോമസ് (പൂന). സംസ്‌കാരം ഇന്ന് 1.30ന് മുട്ടുചിറ മുട്ടുചിറ ഫൊറോന പള്ളി സെമിത്തേരിയിൽ.