കുമരകം: ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ 15 കാരിയായ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ കുമരകം പൊലീസ് പിടികൂടി. അപ്സര ജംഗ്ഷനു സമീപം അത്തിക്കളം വീട്ടിൽ ദിവിൻ ലാലി (22)നെയാണ് കുമരകം എസ്.ഐ എസ്.സുരേഷും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിന് സമീപത്ത് നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 5ന് ജെട്ടി പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാരോടൊപ്പം വന്ന വിദ്യാർത്ഥിനി പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് ബന്ധുക്കൾ ഇയാൾക്കെതിരെ മുമ്പും പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമരകം സി.ഐ. വി സജികുമാറിൻ്റെയും എസ്.ഐ എസ് സുുരേഷിന്റെയും നേതൃത്വത്തിൽ സി.പി.ഒ മാരായ സുധീഷ് ,ജോമി ,ഗിരീഷ് .പ്രധീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്. കഞ്ചാവ് കൈവശം വെച്ചതിനും യുവാവിന്റെ പേരിൽ കേസുണ്ട്.