കുമരകം: ഗുരുധർമ്മ പ്രചരണ സഭ ഏറ്റുമാനൂർ മണ്ഡലം പരിഷത്ത് കരീമഠത്ത് മെയ് 9ന് നടത്താൻ വിരുപ്പുകാലയിൽ ചേർന്ന മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മണ്ഡലം പരിഷത്തിൽ സ്വാമി ധർമ്മചൈതന്യ, ആർ.സലിം കുമാർ, ഇ.എം. സ്വാമിനാഥൻ എന്നിവരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഷൈലജ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.രങ്കൻ സ്വാഗതം പറഞ്ഞു.അനിരുദ്ധൻ മുട്ടുംപുറം,കെ.കെ. സരളപ്പൻ,പ്രസന്നൻ കരീമഠം,ശശി എട്ടേക്കർ,പ്രസാദ് ആലഞ്ചേരി എന്നിവർ സംസാരിച്ചു.