പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ ആഭ്യമുഖ്യത്തിൽ ശ്രീനാരായണ മൂല്യാധിഷ്ഠിത പഠന ക്ലാസിന് തുടക്കം കുറിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് ആമുഖപ്രസംഗം നടത്തി.യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഠന ക്ലാസ്സ് ചീഫ് കോർഡിനേറ്റർ എ.ബി. പ്രസാദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു സജികുമാർ ആശംസാപ്രസംഗം നടത്തി . കുമാരി ഭാസ്‌കരൻ നന്ദി പറഞ്ഞു. മീനച്ചിൽ യൂണിയൻ ശ്രീനാരായണ മൂല്യാധിഷ്ഠിത പഠനക്ലാസ് കോർഡിനേറ്ററായി രാജി ജിജിരാജിനെ തിരഞ്ഞെടുത്തു. ലിജി ശ്യാം, സുജ മണിലാൽ, ബീന മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.