auto-acc

വാഴൂർ: ദേശീയപാതയിൽ 17ാംമൈലിന് സമീപം ഇളമ്പള്ളിക്കവലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. മുണ്ടക്കയം സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. മൂവരേയും 108 ആംബുലൻസിൽ ഉടൻതന്നെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികയെ പ്രഥമശുശ്രൂഷയ്ക്ക്‌ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.