കോട്ടയം: ലളിതകാലാ അക്കാദമി മുൻ ചെയർമാനും മാദ്ധ്യമ പ്രവർത്തകനുമായ കെ.എ ഫ്രാൻസിസിന്റെ ചിത്രപ്രദർശനം ഇന്ന് മുതൽ ഡി.സി. കിഴക്കെുറി ഇടത്തിലെ അക്കാദമി ആർട് ഗാലറിയിൽ നടക്കും. സമ്പൂർണ കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ചിത്രകല പ്രദർശനമാണിത്. മാസ്‌ക് ശരിയായി ധരിച്ചവർക്കേ പ്രവേശനമുള്ളൂ. താപനില പരിശോധിക്കും. ഹാളിൽ എവിടെയും സാനിറ്റൈസർ ലഭ്യമാകും. സാമൂഹിക അകലം നിർബന്ധം. ഒരേസമയം ഒരു കൈവിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് പ്രവേശനം. ഇന്ന് വൈകുന്നേരം 5ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം നിർവഹിക്കും. രവി ഡി.സി അധ്യക്ഷനാകും. മുൻ സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായിരിക്കും. 17 വരെയാണ് പ്രദർശനം. ദിവസവും 10 മുതൽ 6 വരെ പ്രവേശനമുണ്ട്.