കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസിലിംഗ് നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വൽസ, സെക്രട്ടറി ലത സുരേഷ്, മിനി ശശി, സരിത മാട്ടുത്താവളം തുടങ്ങിയവർ പങ്കെടുത്തു. ബിജു പുളിക്കലേടത്ത്, ലെനിൻ പുളിക്കൽ, അഡ്വ. പി.ആർ. മുരളീധരൻ, ഡോ. അനിൽ പ്രദീപ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സമാപന സമ്മേളനത്തിൽ വനിതാസംഘം സെക്രട്ടറി ലത സുരേഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.