കട്ടപ്പന: കേരള ഡ്രൈവേഴ്‌സ് ചങ്ക് ബ്രോസ് (കെ.ഡി.സി.ബി.) ജില്ലാ സമ്മേളനം കട്ടപ്പനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഹാഫീസ് യൂസഫ് ഉദ്ഘാടനം ചെയ്തു. കെ.ഡി.സി.ബി. ജില്ലാ പ്രസിഡന്റ് ജയ്‌മോൻ സാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എ. ഷമീർ മുഖ്യപ്രഭാഷണം നടത്തി. സൂര്യലാൽ സുഗതൻ ധനസഹായ വിതരണവും സംസ്ഥാന സെക്രട്ടറി ഷമാൽ ഇരിഞ്ഞാലക്കുട ലോഗോ പ്രകാശനവും കട്ടപ്പന പ്രതീക്ഷാഭവൻ ഡയറക്ടർ ബ്രദർ ജോസ് മാത്യു വീൽചെയർ വിതരണം നിർവഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഷാ എബ്രഹാം, സന്ദീപ് വണ്ണപ്പുറം, നൗഷാദ് ഇടുക്കി എന്നിവർ പങ്കെടുത്തു.