കട്ടപ്പന: കട്ടപ്പന എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷവും പ്രാർത്ഥനയും നടത്തി. പ്രസിഡന്റ് കെ.വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്ത് വിഷുദിന സന്ദേശം നൽകി. കുട്ടികൾക്കും മുതിർന്നവർക്കും വിഷുക്കൈനീട്ടം നൽകി. മുതിർന്ന അംഗങ്ങൾ വിഷുദീപം തെളിച്ചു. പാറക്കടവിലെ കരയോഗമന്ദിരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. സെക്രട്ടറി എം.പി. ശശികുമാർ, ട്രഷറർ എസ്.കെ. വേണുഗോപാൽ, വനിതാസമാജം പ്രസിഡന്റ് പ്രിയ സന്തോഷ്, സെക്രട്ടറി ഉഷ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.