വാഴവര: സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു. പുതുതായി നിർമിക്കുന്ന പാരിഷ് ഹാളിന്റെ തറക്കല്ലിടീൽ ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. തുടർന്ന് തിരുനാൾ തിരുക്കർമങ്ങളും പൊന്തിഫിക്കൽ കുർബാനയും നടന്നു. വികാരി ഫാ. കുര്യാക്കോസ് ആറക്കാട്ട്, റെജി തോട്ടപ്പള്ളിൽ, സാജൻ കുറ്റിക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ ബെന്നോ എന്നിവർ നേതൃത്വം നൽകി.