കൂവപ്പള്ളി : തിരുഹൃദയ സന്യാസിനി സമൂഹം, കാഞ്ഞിരപ്പള്ളി വിമലാ പ്രോവിൻസ്, കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റർ ബല്ലർമിൻ കാരുവേലിൽ (86) നിര്യാതയായി. അഞ്ചിലിപ്പ കാരുവേലിൽ പരേതരായ വർക്കി ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കെ.വി. ഏലിയാമ്മ മറ്റത്തിൽ, ത്രേസ്യാമ്മ മണ്ണംപ്ലാക്കൽ, ജോർജ് തോമസ്, കെ.വി. ജേക്കബ്, പരേതരായ ഡോമിനിക്, കെ.വി. വർക്കി, കെ.വി. ജോസ്, സെബാസ്റ്റ്യൻ, ബർക്കുമാൻസ്. സംസ്‌കാരം ഇന്ന് 2.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ.