mali-mulaku
അന്തോണിപുരത്തെ തന്റെ മാലി തോട്ടത്തിൽ ജോർജ്ജ്

അടിമാലി: മാലി മുളക് കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കാഞ്ചിയാർ സ്വദേശിയായ തെക്കേൽ ജോർജ്ജ് ജോസഫ്.മാങ്കുളം അന്തോണിപുരത്ത് രണ്ടരയേക്കറോളം സ്ഥലത്ത് ആയിരത്തിഎണ്ണൂറോളം ചീനിച്ചെടികളാണ് ഈ കർഷകൻ പരിപാലിച്ച് പോരുന്നത്.ആറ് മാസം മുമ്പാരംഭിച്ച മാലി കൃഷിയിൽ നിന്നും ജോർജിനിന്ന് തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നുണ്ട്.അരി പാകി ചെടി കിളിർപ്പിച്ചാണ് ജോർജ്ജ് കൃഷിക്ക് തുടക്കം കുറിച്ചത്.വെളുത്ത് നീളമുള്ള വെള്ളമാലി ഇനം കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു.കൃഷിയിറക്കി മൂന്നാം മാസം മുതൽ വിളവെടുത്ത് തുടങ്ങി.ഇല ചുരുൾച്ച രോഗം തുടക്കത്തിൽ വെല്ലുവിളി ഉയർത്തിയിരുന്നതായും കൃത്യമായ പരിപാലനം നൽകിയാൽ മാലി കൃഷി ലാഭകരമാക്കാമെന്നും ജോർജ്ജ് പറയുന്നു.കാട്ടുമൃഗശല്യം ഏറെയുള്ള അന്തോണിപുരത്ത് രാപകൽ വ്യത്യാസമില്ലാതെ ജോർജ്ജ് തന്റെ മാലി തോട്ടത്തിൽ കർമ്മനിരതനാണ്.ഏലവും കുരുമുളകുമൊക്കെ വിട്ട് വൃത്യസ്തമായൊരു കൃഷിയെന്ന ചിന്തയാണ് ജോർജ്ജിനെ മാലി കൃഷിയിലേക്കെത്തിച്ചത്.വിളവെടുക്കുന്ന മാലി മുളക് കട്ടപ്പനയിൽ എത്തിച്ച് വിൽപ്പന നടത്തും.നൂറു രൂപയാണ് മാലി മുളകിനിപ്പോൾ ലഭിക്കുന്ന വിപണി വില.ജോർജ്ജിന്റെ ചീനി കൃഷിയിൽ നിന്നും മാതൃക ഉൾക്കൊണ്ട് പ്രദേശത്തെ മറ്റ് ചില കർഷകരും മാലി കൃഷിയിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.