തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ രണ്ടു വിഷു ചന്തകൾ ആരംഭിച്ചു.കാഡ്‌സ് കർഷക ഓപ്പൺ മാർക്കറ്റിലും കാഡ്‌സ് വില്ലേജ് സ്‌ക്വയറിലുമായി ആരംഭിച്ച ചന്തകളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ പി .ജി . രാജശേഖരന് ആദ്യ വിഷുക്കിറ്റ് നൽകി . കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ വി ജോസ്, വൈസ് പ്രസിഡന്റ് വി പി ജോർജ് ,ട്രഷറർ സജി മാത്യു, ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ,കെ എം എ ഷുക്കൂർ ,ഷീന അലോഷി എന്നിവർ ആശംസകൾ നേർന്നു.നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൂടാതെ തേൻവരിക്ക ചക്കയുടെ വിപുലശേഖരവും വിഷുചന്തയിൽ ഒരുക്കിയിട്ടുണ്ട് ..