ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ചെറുവള്ളി കാവുംഭാഗത്ത് നിർത്തിയിട്ടിരുന്ന ടാറിംഗ് മെഷീനിലിടിച്ച് ടിപ്പർ ലോറി തകർന്നു. ചെറുവള്ളി സ്വദേശിയുടേതാണ് ടിപ്പർ ലോറി. നിർമ്മാണം നടക്കുന്ന റോഡിലൂടെ എത്തിയ ടിപ്പർ എതിരെ വന്ന ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മെഷീനിന്റെ മുൻഭാഗത്ത് ഇടിച്ചുതകരുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.