ചങ്ങനാശേരി : തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.
ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി അനന്ദുരാജ് ശാന്തിയുടെയും വിഷ്ണു നാരായണൻ ശാന്തിയുടെയും സഹകാർമ്മികത്വത്തിലുമായിരുന്നു കൊടിയേറ്റ്. പ്രസിഡന്റ് എം.വി സുകുമാരൻ, സെക്രട്ടറി പി.ആർ അനിയൻ, ഖജാൻജി സുഭാഷ് കൊടിനാട്ടുംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഉത്സവദിനമായ ഇന്ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30ന് മഹാഗണപതിഹോമം, 6ന് ഗുരുപൂജ, 6.30ന് ഉഷപൂജ, 7ന് നവകം പഞ്ചഗവ്യം പൂജ, 7.30ന് നവകം പഞ്ചഗവ്യം അഭിഷേകം, 8ന് പന്തീരടി പൂജ, 8.30ന് ശ്രീഭൂതബലി, 9ന് ഗണപതിക്ക് കലശാഭിഷേകം, 11ന് മദ്ധ്യാഹ്നപൂജ, 5ന് നടതുറക്കൽ, 5.30ന് കാഴ്ചശ്രീബലി, 6.45ന് ദീപാരാധന, 8ന് അത്താഴപൂജ, 9ന് വിളക്കിനെഴുന്നള്ളിപ്പ്.