വൈക്കം:ഗുരുദേവ പ്രാർത്ഥനാലയം നിർമ്മിക്കാൻ എസ്.എൻ.ഡി.പി യോഗം കൂവം ചേന്തുരുത്ത് 1578ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ശാഖയുടെ പരിധിയിലുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകാനും മികച്ച വിജയം നേടുന്ന വിദ്യാർത്ഥികളെ ആദരിക്കാനും തീരുമാനിച്ചു. സമ്മേളനം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എൻ.പി സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി.ജി ബേബി, വൈസ് പ്രസിഡന്റ് കെ.വേലായുധൻ,സെക്രട്ടറി പി.ആർ തിരുമേനി,പി.എ സതീശൻ,സജി തട്ടാത്തുശേരി,സദാനന്ദൻ പൗർണമി, സോമൻ തൊട്ടിയിൽ, കരുണാനിധി, പൊന്നപ്പൻ പള്ളിക്കുടംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.