വൈക്കം : കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എം.മാണിയുടെ രണ്ടാംചരമ വാർഷികം കാരുണ്യ ദിനമായി ആചരിച്ചു. വല്ലകം ജീവനിലയത്തിൽ നടന്ന ചടങ്ങുകൾക്ക് നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു. അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകി. എം.സി.എബ്രഹാം, പി.വി.കുര്യൻ, ആന്റണി കളമ്പുകാടൻ , റെജി ആറക്കൻ , വി.പി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.