മ്ലാക്കര : വനദുർഗാ ദേവീ ക്ഷേത്രത്തിലെ തിരുപ്രതിഷ്ഠയും താഴികക്കുട പ്രതിഷ്ഠയും 21 മുതൽ 25 വരെ നടക്കും. 20 ന് വൈകിട്ട് അഞ്ചിന് ആചാര്യവരണം. 21 ന് രാവിലെ 6.30 ന് ഗണപതിഹോമം, 8.30 ന് മൃത്യുഞ്ജയ ഹോമം, 9 ന് ഭഗവതി സേവ, 10 ന് സുദർശനഹോമം, 11 ന് തൃഷ്‌ടുപ്പ് ഹോമം. 22 ന് രാവിലെ 9 ന് തിലഹോമം, വൈകിട്ട് 6 ന് ലളിതാ സഹസ്രനാമാർച്ചന, 7 ന് ബിംബപരിഗ്രഹം, 7.30 ന് ബിംബ ജലാധിവാസം, 8 ന് പ്രസാദശുദ്ധിക്രിയകൾ, 8.30 ന്. 23 ന് രാവിലെ 7.30 ന് ഭവഗതിസേവ, 8.30 ന് ബിംബശുദ്ധിക്രിയകൾ, പ്രസാദമൂട്ട്, വൈകിട്ട് 6 ന് ലളിതാ സഹസ്രനാമജപം. 24 ന് രാവിലെ 7.30 ന് ശയ്യാപൂജ, 8 ന് നിദ്രകലശപൂജ, പ്രതിഷ്ഠാദിന മഹോത്സവം, 8.30 ന് ജലദ്രോണിപൂജ, 9 ന് കൂദേശകർക്കരീപൂജ, 8.30 ന് ജീവാവഹനക്രിയകൾ, 11 ന് ജീവകലശപൂജകൾ, 11.45 ന് പഞ്ചവിംശതികലശപൂജകൾ. 12 നും 12.45 നും മദ്ധ്യേ താഴികക്കുട പ്രതിഷ്ഠ. വൈകിട്ട് 6 ന് ലളിതാസഹസ്രനാമം, രാത്രി 10 ന് വാസ്‌തുബലി. 25 ന് രാവിലെ 7 മുതൽ അധിവാസം വിടർത്തൽ പൂജ, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, ദേവീ പ്രതിഷ്ഠ, 11.35 ന് ശേഷം കൂദോശനിദ്ര ജീവകലശാദ്യാഭിഷേകങ്ങൾ, 12 ന് പഞ്ചവിംശതി കലശാഭിഷേകം, 12.30 ന് വിശേഷാൽ പൂജ. എല്ലാ ദിവസവും ഉച്ചയ്‌ക്ക് 1 ന് പ്രസാദമൂട്ടുണ്ട്.