വൈക്കം : ശിവഗിരി മഠത്തിന്റെ ശാഖയായ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിൽ ശ്രീനാരായണ ധർമ്മമീമാംസപരിഷത്ത് നടത്തി. ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സിക്യുട്ടീവ് സമിതിയംഗം പി.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സോമനാഥൻ, ബാബുരാജ് വട്ടോടി, സുകുമാരൻ വാകത്താനം, കെ.കെ.സരളപ്പൻ, അനിരുദ്ധൻ മുട്ടുംപുറം, ഷിബു മൂലേടം, ഹരിദാസ് പാനാമിറ്റം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ആശ്രമ അന്തേവാസിയായിരുന്ന പാറയിൽ കൗസല്ല്യ ഭാസ്കരന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.