കാഞ്ഞിരപ്പള്ളി : ജനകീയാസൂത്രണം 2020-21 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നൂറുശതമാനം ഫണ്ടും ചെലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യമേഖലയിൽ 75 ലക്ഷം, ലൈഫ് ഭവനപദ്ധതിക്ക് 1.12 കോടി, കുടിവെള്ള പദ്ധതിക്കും കുഴൽക്കിണർ നിർമ്മാണത്തിനുമായി 88 ലക്ഷം, സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ 95 ലക്ഷം, വനിത, പട്ടികജാതി പട്ടികവർഗ്ഗ സാംസ്‌കാരിക നിലയങ്ങളുടേയും പരിശീലന കേന്ദ്രങ്ങളുടേയും നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 96 ലക്ഷം, ഗ്രാമീണ റോഡുകളുുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം. സുഭിക്ഷ കേരളം പദ്ധതിയിൽ
ഉൾപ്പെടുത്തിയുള്ള വാഴവിത്ത് വിതരണം, ക്ഷീരകർഷക സബ്‌സിഡി ഉൾപ്പെടെയുള്ള പദ്ധതികൾക്ക് 40 ലക്ഷം രൂപയും ചെലവഴിച്ചു. അങ്കണവാടികളുടെ കെട്ടിട നിർമ്മാണം, മൈക്ക് സെറ്റ് വിതരണം, പോഷകാഹാരം, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നിവയ്ക്കായി 35 ലക്ഷവും, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണത്തിന് 25 ലക്ഷവും ചെലവഴിച്ചു. കൂടാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകൾക്ക് എൽ.സി.ഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, വിവിധ കോളനികളിലെ മണ്ണ് ,ജലസംരക്ഷണ പ്രവൃത്തികൾ ഉൾപ്പെടെ 153 പദ്ധതികളാണ് പൂർത്തിയായത്.