ഈരാറ്റുപേട്ട : എസ്.എൻ.ഡി.പി യോഗം 3374ാം നമ്പർ അരുവിത്തുറ ശാഖ പണി കഴിപ്പിച്ച ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എം.ബി.ശ്രീകുമാർ നിർവഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം അരുൺ കുളമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഓമന രമേശ്, അഡ്.കമ്മിറ്റിയംഗം സി.ടി.രാജൻ ,ശാഖാ സെക്രട്ടറി രാജൻ കൊണ്ടൂർ , ഇ.പി.സോമൻ എന്നിവർ സംസാരിച്ചു.