മാഞ്ഞൂർ സൗത്ത് : എസ്.എൻ.ഡി.പി യോഗം 3705 ാം നമ്പർ ശാഖ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സം 17, 18 തീയതികളിൽ നടക്കും. 17 ന് രാവിലെ 7.30 ന് കൊടിയേറ്റ് ശാഖാ പ്രസിഡന്റ് കെ.എൻ.സതീശൻ. 8 ന് ഗുരുപൂജ, ഗുരു പുഷ്പാജ്ജലി, 8.30 ന് പറവയ്പ്പ്, 10 ന് പ്രഭാഷണം : പ്രീതിലാൽ തിരുവാതുക്കൽ, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ശ്രീനാരായണ സന്ധ്യാവന്ദനവും ദീപാരാധനയും 18 ന് രാവിലെ 10 ന് പ്രഭാഷണം : ബിബിൻ ഷാൻ കെ.എസ,് 1 ന് പ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന, കൊടിറക്ക്. ക്ഷേത്രം മോൽശാന്തി രാജേഷ് ശാന്തി, ശാഖാ പ്രസിഡന്റ് കെ.എൻ സതീശൻ, സെക്രട്ടറി എം.എസ്.ഷിബു അനുഗ്രഹ, കെ.കെ.ശശിധരൻ, വി.കെ.രാഘവൻ എന്നിവർ നേതൃത്വം നൽകും.