പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണവും 15 മുതൽ 25 വരെ നടക്കും. 15ന് രാവിലെ ആറര മുതൽ എട്ടര വരെ പീതാംബരദീക്ഷ. 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാഗമ്പടം തേന്മാവിൻചുവട്ടിൽ നിന്നും പഞ്ചലോഹവിഗ്രഹരഥഘോഷയാത്രയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആശംസ അർപ്പിക്കും. 17 ന് വൈകിട്ട് ആറിനു താലപ്പൊലി ഘോഷയാത്ര നടക്കും. ചിങ്ങവനം 381ാം ശാഖാങ്കണത്തിൽ നിന്നും ശാഖാ പ്രസിഡന്റ് പി.ജി ജയരാജ് ഭദ്രദീപം തെളിക്കും. തുടർന്നു, താലപ്പൊലി വിഗ്രഹരഥഘോഷയാത്ര. 18ന് വൈകിട്ട് ആറരയ്ക്ക് നടക്കുന്ന ശ്രീനാരായണ സന്ദേശ സംഗമം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിക്കും. കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി.പ്രമോദ് ഗിന്നസ് ബുക്ക് ജേതാക്കളെ ആദരിക്കും. ഏകാത്മക നൃത്താവിഷ്കാരം. 19ന് വൈകിട്ട് ആറരയ്ക്ക് അനൂപ് വൈക്കത്തിന്റെ പ്രഭാഷണം. യൂണിയൻ കമ്മിറ്റി അംഗം ടി.എൻ കൊച്ചമോൻ അദ്ധ്യക്ഷത വഹിക്കും.
20ന് മാധ്യമ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പ്രസാദ് പി.കേശവൻ അദ്ധ്യക്ഷത വഹിക്കും. 21ന് വൈകിട്ട് അഞ്ചരയ്ക്ക് ഗുരുഗണപതി പൂജ, 22ന് രാവിലെ ആറിന് ഗുരുപൂജ, ഗണപതിഹോമം, 23ന് രാവിലെ ആറിന് ഗുരുപൂജ, മഹാഗണപതിഹോമം, ശാന്തിഹോമം എന്നിവ നടക്കും. 24 ന് രാവിലെ ആറിന് ഗുരുപൂജ, വൈകിട്ട് ഏഴു മുതൽ താഴികക്കുടം പ്രതിഷ്ഠ, ധ്യാനധിവാസം, അധിവാസപൂജ. 25ന് രാവിലെ അഞ്ചരയ്ക്ക് മഹാഗണപതിഹോമം, തുടർന്നു വലിയപാണി, സ്വാമി സച്ചിദാനന്ദയെ പൂർണകുംഭം നൽകി ആദരിക്കും. 7.32 നും 8.16 നും മധ്യേ സ്വാമി സച്ചിദാനന്ദയുടെയും ശിവഗിരിമഠം തന്ത്രിയും ക്ഷേത്രം തന്ത്രിയുമായ ശ്രീനാരായണ പ്രസാദ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടബന്ധം ചാർത്തി പ്രാണപ്രതിഷ്ഠ. 9 ന് ആദ്യ നിറപറ സമർപ്പണം. 10 ന് സർവൈശ്വര്യപൂജ, തുടർന്ന് പ്രസാദമൂട്ട്. വൈകിട്ട് ആറിന് ദീപാരാധന, ദീപക്കാഴ്ച, വലിയകാണിക്ക, ആദ്യ നടതുറപ്പ് എന്നിവ നടക്കും. വൈകിട്ട് 7.30 ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ധർമ്മചൈതന്യ പ്രതിഷ്ഠാ സന്ദേശം നൽകും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും.